Site icon Fanport

ബരേലയെ വിശ്വസിച്ച് ഇന്റർ മിലാൻ, പുതിയ കരാർ ഒപ്പുവെച്ചു

ഇന്റർ മിലാന്റെ യുവ മിഡ്ഫീൽഡർ നികോളോ ബരെല ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെച്ചു. ബരേല ക്ലബുമായി കരാർ ധാരണയിൽ എത്തിയതായി ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ താരം ഒപ്പുവെച്ചത്. ബരേലയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 2024വരെ ബരേലക്ക് ഇന്ററിൽ കരാർ ഉണ്ടായിരുന്നു. അത് അവസാനിക്കുന്നതിനും ഏറെ മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കി താരത്തിൽ ഇന്റർ മിലാനിൽ ഉള്ള വിശ്വാസം ക്ലബ് ആരാധകരെ അറിയിച്ചിരിക്കുകയാണ്.

2019ൽ കലിയരിയിൽ നിന്നായിരുന്നു ബരേല ഇന്റർ മിലാനിൽ എത്തിയത്. താരം ഇതിനകം 90ൽ അധികം മത്സരങ്ങൾ ഇന്ററിനായി കളിച്ചിട്ടുണ്ട്. ഇന്ററിന്റെ കഴിഞ്ഞ സീരി എ വിജയത്തിലും പ്രധാന പങ്കുവഹിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ബരേല.

Exit mobile version