Site icon Fanport

മിലാൻ സൂപ്പർ കോപ്പയ്ക്കിറങ്ങുന്നത് ജയിക്കാൻ – ബകയൊക്കൊ

എ.സി മിലാൻ സൂപ്പർ കോപ്പയ്ക്കിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമെന്ന് മിലാൻ താരം ബകയൊക്കൊ. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ആണ് മിലാന്റെ എതിരാളികൾ. കഴിഞ്ഞ വർഷത്തെ കോപ്പ ഇറ്റാലിയ ഫൈനലിന്റെ പുനരാവർത്തനമാണ് ഇത്തവണത്തെ സൂപ്പർ കപ്പ്. അന്ന് മിലാനെ പരാജയപ്പെടുത്തി യുവന്റസ് കോപ്പ ഇറ്റാലിയ സ്വന്തമാക്കിയിരുന്നു.

യുവന്റസ് ഡൊമെസ്റ്റിക്ക് ഡബിൾ നേടിയതിനാൽ കോപ്പ ഇറ്റാലിയ ഫൈനലിസ്റ്റുകളായ മിലാൻ സൂപ്പർ കപ്പ് കളിയ്ക്കാൻ അവസരം ലഭിക്കുകയായിരുന്നു. ഇറ്റലിയിലെ മികച്ച ടീം യുവന്റസ് ആണെങ്കിലും ഒരു മത്സരത്തിൽ അവരെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ബോകയോകോയുടെ അഭിപ്രായം. ഈ സീസണിൽ ഇറ്റാലിയൻ ടീമുകൾക്കാർക്കും യുവന്റസിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല.

Exit mobile version