Site icon Fanport

ഇറ്റലിയിൽ അപരാജിതക്കുതിപ്പ് തുടർന്ന് അറ്റലാന്റ

സീരി എയിൽ അപരാജിതക്കുതിപ്പ് തുടർന്ന് അറ്റലാന്റ. ഇന്ന് നടന്ന മത്സരത്തിൽ പാർമയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അറ്റലാന്റ പരാജയപ്പെടുത്തിയത്. പാർമക്ക് വേണ്ടി മുൻ അറ്റലാന്റ താരം കൂടിയായ ദെജൻ കുലുസെവ്സ്കി ഗോളടിച്ചപ്പോൾ റസാൻ മലിനോവ്സ്കിയും പപു ഗോമസുമാണ് അറ്റലാന്റക്ക് വേണ്ടി സ്കോർ ചെയ്തത്.

ഇന്നത്തെ ജയം അറ്റലാന്റയുടെ അപരാജിതകുതിപ്പ് 19 മത്സരങ്ങളായി ഉയർത്തി. നിലവിൽ സീരി എയിൽ യുവന്റസിന് പിറകിൽ രണ്ടാം സ്ഥാനത്താണ് അറ്റലാന്റ. ഇറ്റലിയിൽ 98 ഗോളുകൾ അറ്റലാന്റ അടിച്ചു കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ വർഷം നൂറ് ഗോളുകൾ അറ്റലാന്റ ഇറ്റലിയിലടിച്ച് ചരിത്രമെഴുതിയിരുന്നു. ഇനി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയാണ് അറ്റലാന്റയുടെ എതിരാളികൾ.

Exit mobile version