നാപോളിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിപ്പിച്ച് അറ്റലാന്റ

- Advertisement -

ഇറ്റാലിയൻ ലീഗിൽ അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചപ്പോൾ നാപോളിയുടെ സാധ്യതകൾ തീർത്തും അവസാനിക്കുകയാണ്. ഇന്ന് നടന്ന നിർണായ പോരാട്ടത്തിൽ നാപോളി അറ്റലാന്റയ്ക്ക് മുന്നിൽ വീണു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ന് വിജയിക്കാൻ അറ്റലാന്റയ്ക്ക് ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് രണ്ട് അറ്റലാന്റ ഗോളുകളും വന്നത്.

47ആം മിനുട്ടിൽ പസലിചിലൂടെ ആയിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ. പിന്നാലെ 56ആം മിനുട്ടിൽ ഗോസെൻസ് ലീഡ് ഇരട്ടിയാക്കി. ഈ വിജയത്തോടെ നാലാമതുള്ള അറ്റലാന്റയ്ക്ക് 60 പോയന്റായി. അഞ്ചാമതുള്ള റോമയെക്കാൽ 12 പോയന്റിന്റെ ലീഡാണ് അറ്റലാന്റയ്ക്ക് ഉള്ളത്. ആറാമതുള്ള നാപോളിക്ക് ആകെ 45 പോയന്റ് മാത്രമെ ഉള്ളൂ. ഇനി ഒമ്പത് മത്സരങ്ങളെ ശേഷിക്കുന്നുള്ളൂ എന്നത് കൊണ്ട് തന്നെ അറ്റലാന്റയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായെന്ന് പറയാം.

Advertisement