111 വർഷത്തെ ചരിത്രം, ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്ക് അറ്റലാന്റ

- Advertisement -

സീരി എ യിൽ ചരിത്രമെഴുതിയിരിക്കുകയാണ് അറ്റലാന്റ. സസുവോളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അറ്റലാന്റ മൂന്നാം സ്ഥാനത്തായി സീസൺ അവസാനിപ്പിച്ചു. അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യതയും ടോപ്പ് ഫോറിലെത്തി അറ്റലാന്റ സ്വന്തമാക്കി. ജിയാൻ പിയറോ ഗാസ്പെരിനിയുടെ കീഴിൽ ഇറ്റലിയിൽ പുതിയൊരു ചരിത്രമാണ് അറ്റലാന്റ എഴുതിയത്. 111 വർഷത്തെ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായാണ് അറ്റലാന്റ ചാമ്പ്യൻസ് ലീഗിൽ എത്തുന്നത്. സീരി എയിൽ ഏറ്റവുമധികം ഗോളുകൾ അടിച്ചാണ് അറ്റലാന്റ ഈ സീസൺ അവസാനിപ്പിച്ചത്.

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെക്കാൾ അധികം ഗോളുകൾ അറ്റലാന്റ എതിരാളികളുടെ വലയിൽ അടിച്ചു കയറ്റി. ക്ലബ്ബ് ചരിത്രത്തിൽ അധികവും സീരി ബിയിലും മൂന്നാം ഡിവിഷനിലെ കഴിച്ചു കൂട്ടിയ അറ്റലാന്റായ്ക്ക് ഇത് പുതിയൊരു അധ്യായമാണ്. ഈ സീസൺ കോപ്പ ഇറ്റാലിയയിൽ യുവന്റസിനെ അട്ടിമറിച്ചു അറ്റലാന്റ. ഒടുവിൽ ഫൈനലിൽ ലാസിയോയോട് പരാജയപ്പെട്ടതാണ് കിരീടം നഷ്ടപ്പെട്ടത്. ഇറ്റാലിയൻ കിരീടം ഇതുവരെ നേടാത്ത അറ്റലാന്റ കോപ്പ ഇറ്റാലിയ 1962–63 സീസണിലാണ് ഉയർത്തിയത്.

Advertisement