അറ്റലാന്റയെയും വീഴ്ത്തി, മിലാൻ കിരീടത്തിന് ഒരു മത്സരം മാത്രം ദൂരെ

20220515 230352

സീരി എ കിരീടത്തിന് അടുത്ത് എത്തിയിരിക്കുകയാണ് എ സി മിലാൻ. അവർക്ക് ലീഗ് കിരീടത്തിന് മുമ്പില് ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി ആയ അറ്റലാന്റയെ ഇന്ന് എ സി മിലാൻ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എ സി മിലാന്റെ വിജയം. സാൻസിരോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായിരിന്നു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്.20220515 232400

56ആം മിനുട്ടിൽ മെസിയസിന്റെ പാസ് സ്വീകരിച്ച് ലിയോ ആണ് മിലാന് ലീഡ് നൽകിയത്. 75ആം മിനുട്ടിൽ തിയീ ഹെർണാണ്ടസ് മിലാന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ എ സി മിലാൻ 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റിൽ ആയി. രണ്ടാമതുള്ള ഇന്റർ മിലാന് 78 പോയിന്റാണ് ഉള്ളത്. ഇന്റർ മിലാൻ ഇന്ന് നടക്കുന്ന അവരുടെ കലിയരിക്ക് എതിരായ മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തിയാൽ എ സി മിലാന് കിരീടം ഉറപ്പിക്കാം. അല്ലെങ്കിൽ അവസാന ദിവസം സസുവോളൊക്ക് എതിരെ വിജയിച്ചും മിലാന് കിരീടം ഉറപ്പിക്കാം.

Previous articleരണ്ട് ചുവപ്പ് കാർഡും പരാജയവും, റിലഗേഷൻ ഭീഷണി ഒഴിയാതെ എവർട്ടൺ
Next articleജയം നേടി സഞ്ജുവും സംഘവും, പ്ലേ ഓഫിനടുത്തേക്ക്