ഒരു സീനിയർ താരം കൂടെ യുവന്റസ് വിടുന്നു

ബുഫണ് പിന്നാലെ മറ്റൊരു സീനിയർ താരം കൂടെ യുവന്റസ് വിടാൻ തീരുമാനിച്ചു. ഘാന താരം അസമോവയാണ് താൻ ഈ സീസൺ അവസാനത്തോടെ യുവന്റസ് വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിൽ പുറത്തിറക്കിയ കുറിപ്പിലാണ് അസമോവ ഈ‌ കാര്യം അറിയിച്ചത്. യുവന്റസ് തനിക്ക് പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിൽ താൻ അത് നിരസിക്കുക ആയിരുന്നു എന്നും വേറൊരു ക്ലബിലേക്ക് പോവുകയാണ് എന്നും അസമോവ പറഞ്ഞു.

അസമോവയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് യുവന്റസിന്റെ വൈരികളായ ഇന്റർ മിലാനാണെന്നാണ് അഭ്യൂഹം. അസമോവയുടെ ഇന്ററിലെ മെഡിക്കൽ വരെ കഴിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2012 ഉഡിനെസിൽ നിന്നാണ് അസമോവ യുവന്റസിൽ എത്തിയത്. അവസാന നാലു സീസണുകളിലെ ഡബിൾ കിരീട നേട്ടങ്ങളിലും അസമോവ പ്രധാന പങ്കുവഹിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial