ജയം തുടരാമെന്ന റാനിയേരിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി, റോമയ്ക്ക് തോൽവി

സീരി എയിൽ ജയം തുടരാമെന്ന തുടങ്ങാമെന്ന ക്ലോഡിയോ റാനിയേരിയുടെ മോഹങ്ങൾക്ക് തിരിച്ചടി. സ്പാളിൽ നിന്നും അപ്രതീക്ഷിതമായ തിരിച്ചടിയേറ്റ് റോമ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോമയുടെ പരാജയം. മുഹമ്മദ് സലിം ഫാരിസ്, ആൻഡ്രിയ പെന്റാഗ്ന എന്നിവർ സ്‌പാലിന്‌ വേണ്ടി ഗോളടിച്ചപ്പോൾ റോമയുടെ ആശ്വാസ ഗോൾ നേടിയത് ഡിയാഗോ പെറൊട്ടിയാണ്.

ആറ് മാസത്തോളമായി ഹോം മാച്ചിൽ ഒരു ജയം പോലും ഇല്ലാത്ത സ്പാൽ ആണ് റോമയെ പരാജയപ്പെടുത്തിയത്. 1965-66. നു ശേഷം ആദ്യമായാണ് ഹോം മാച്ചിലും എവേ മാച്ചിലും റോമയ്‌ക്കെതിരെ സ്പാലിനികൾ ജയിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും നാണം കെട്ട് പുറത്തായ റോമ പരിശീലകനായ യുസേബിയോ ഡി ഫ്രാന്‍ചെസ്ക്കോയെ പുറത്താക്കിയിരുന്നു. കെയർ ടേക്കറായി എത്തിയ റാനിയേരി എംപോളിക്കെതിരായ മത്സരത്തിൽ റോമയെ ജയത്തിലേക്ക് നയിച്ചിരുന്നു.

Exit mobile version