റോമന്‍ രാജാവിന്റെ പുതിയ അവതാരം

ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടി റോമയുടെ ക്ലബ്ബ് ഡയറക്ടർ ആയി റോമയിൽ തുടരും. റോമയ്ക്ക് വേണ്ടി മെയ് 28 ന് ആണ് തന്റെ അവസാന മത്സരം ടോട്ടി കളിച്ചത്. അതിനു ശേഷം ടോട്ടിയുടെ ഫ്യുച്ചറിനെക്കുറിച്ചു ഊഹാപോഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ടോട്ടി അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിലേക്ക് പോകുമെന്നും ജാപ്പനീസ് ക്ലബ്ബായ ടോക്കിയോ വെർഡിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇത്തരം വാർത്തകളെ കാറ്റിൽ പറത്തിയാണ് ടോട്ടിയുടെ സ്റെടിയോ ഒളിമ്പിക്കോയിൽ തുടരാനുള്ള തീരുമാനം വരുന്നത്. 24 വർഷത്തിലേറെയായി ടോട്ടി ഏ എസ് റോമയ്‌ക്കൊപ്പം.

1993 ൽ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തിൽ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങൾക്ക് ശേഷം ക്ലബ് ഡയറക്ടർ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ്‌ ആൻഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകൾ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി. സീരി ഏ യിൽ നിന്നും ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടിയിട്ടുണ്ട് റോമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശക്തിയെ മെരുക്കാനായി ദക്ഷിണാഫ്രിക്ക
Next articleകണ്ണൂർ ജില്ലാ സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പ് 22ന്