ആർതുറിന്റെ പരിക്ക് സാരമുള്ളതല്ല

യുവന്റസ് താരം ആർതുറിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബുമായുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആർതുർ കളം വിട്ടിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതു പോലെ പ്രശ്നമാകില്ല. ഇത് ക്ലബിനാശ്വാസം നൽകും. തുടയിലേറ്റ പരിക്ക് ഒരു ദിവസത്തെ വിശ്രമം കൊണ്ട് മാറും എന്നാണ് ക്ലബ് വിശ്വസിക്കുന്നത്.

യുവന്റസിന്റെ അടുത്ത മത്സരത്തിൽ ആർതുർ ഉണ്ടാകും. ബാഴ്സലോണയിൽ നിന്ന് ഈ സീസണിൽ യുവന്റസിൽ എത്തിയ ആർതുർ ഇപ്പോൾ യുവന്റസ് പരിശീലകൻ പിർലോയുടെ ഇഷ്ട താരമായി വളരുകയാണ്‌. ബ്രസീലിയന് ഇറ്റലിയൻ ക്ലബിൽ വലിയ ഭാവി കാണുന്നുണ്ട് എന്ന് പിർലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exit mobile version