ആർതുറിന്റെ പരിക്ക് മാറി എത്തി

യുവന്റസ് താരം ആർതുർ പരിക്ക് മാറി എത്തുകയാണ്‌. അവസാന കുറച്ച് കാലമായി യുവന്റസ് നിരയിൽ ഇല്ലാതിരുന്ന ആർതുർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ലാസിയോക്ക് എതിരായ മത്സരത്തിൽ ആർതുർ ഉണ്ടാകില്ല എങ്കിലും അതിനു പിറകെ വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർതുർ ഉണ്ടാകും. പോർട്ടോയെ ആണ് ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് നേരിടാൻ ഉള്ളത്.

ബെന്റങ്കുറിന് പരിക്കേറ്റതിനാൽ ആർതുർ തിരികെ വരുന്നത് പിർലോയ്ക്ക് ആശ്വാസം നൽകും. ആർതുർ മക്കെന്നി മധ്യനിര കൂട്ടുകെട്ടാകും യുവന്റസിന്റെ ഭാവി എന്നാണ് പിർലോ വിശ്വസിക്കുന്നത്. ബ്രസീലിയൻ താരത്തിന് ഇറ്റലിയൻ ക്ലബിൽ വലിയ ഭാവി കാണുന്നുണ്ട് എന്ന് പിർലോ അടുത്തിടെ പറഞ്ഞിരുന്നു.

Exit mobile version