റെക്കോർഡ് തുകയ്ക്ക് ആൻഡ്രെ സിൽവ എസി മിലാനിൽ

- Advertisement -

എസി മിലാന്റെ ഉയർത്തെഴുന്നേൽപ്പാകും വരാൻ പോകുന്ന സീസൺ എന്നു ഉറപ്പിക്കുന്ന സൂചനകളാണ് ട്രാൻസ്ഫർ മാർക്കറ്റിലെ അവരുടെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. പുതുതായി അവർ മിലാനിലേക്ക് എത്തിച്ചിരിക്കുന്നത് മറ്റാരെയുമല്ല, പോർച്ചുഗലിന്റെ മിന്നും താരം ആൻഡ്രെ സിൽവയെയാണ്. പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടിരിക്കുമ്പോഴാണ് സിൽവയെ റാഞ്ചിയിരിക്കുന്നത്.

38 മില്യൺ യൂറോയാണ് സിൽവയ്ക്കു വേണ്ടി മിലാൻ മുടക്കിയതായി അറിയുന്നത്. ക്ലബ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ട്രാൻസ്ഫർ തുകയാണിത്. 2001ൽ നടന്ന റുയി കോസ്റ്റയുടെ ഫിയറന്റീനയിൽ നിന്നുള്ള ട്രാൻസഫറാണ് എ സി മിലാൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ. പോർട്ടോയ്ക്കു വേണ്ടി കഴിഞ്ഞ സീസണിൽ 16 ഗോളുകൾ സിൽവ അടിച്ച് കൂട്ടിയിട്ടുണ്ട്. റൊണാൾഡോയ്ല്ലു ശേഷം പോർച്ചുഗലിന്റെ പ്രതീക്ഷയായാണ് ഈ 21കാരൻ അറിയപ്പെടുന്നത്. പോർച്ചുഗലിനു വേണ്ടി ഇറങ്ങിയപ്പോഴും മികച്ച പ്രകടനമാണ് സിൽവ കാഴ്ചവെച്ചിട്ടുള്ളത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ എ സി മിലാൻ വാങ്ങുന്ന നാലാമത്തെ താരമാണ് സിൽവ. ഒമ്പതാം നമ്പർ ജേഴ്സിയിലാകും സിൽവ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement