ആൻസലോട്ടി നാപോളിയിലേക്ക് ?

സീരി എയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുത്ത് മുൻ എസി മിലാൻ പരിശീലകനായ കാർലോ ആൻസലോട്ടി. നാപോളിയുടെ കോച്ചായി ആൻസലോട്ടി സീരി എയിലേക്ക് തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ്ബുമായി രണ്ടാം വട്ട ചർച്ചയും ആൻസലോട്ടി നടത്തിക്കഴിഞ്ഞു. മൗറിസിയോ സാരിക്ക് പകരക്കാരനായിട്ടാണ് ആൻസലോട്ടി നാപോളിയിലേക്ക് വരിക . ആയിരത്തിലധികം മത്സരങ്ങൾ മാനേജ് ചെയ്ത ആൻസലോട്ടി പരിശീലിപ്പിച്ച എല്ലാ ലീഗുകളിലും കിരീടം നേടിയിട്ടുണ്ട്. 58 കാരനായ ആൻസലോട്ടി റയൽ മാഡ്രിഡിനും എസി മിലാനും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടുണ്ട്. മുൻ ബയേൺ പരിശീലകനായ ആൻസലോട്ടി,പിഎസ്ജിയോടേറ്റ വമ്പൻ പരാജയത്തിന് ശേഷമാണ് ബയേൺ മ്യൂണിക്കിൽ നിന്നും ആൻസലോട്ടി പുറത്തക്കപ്പെടുന്നത്.

1959 നു നോർത്തേൺ ഇറ്റലിയിലെ റെജിയൊളൊയിലാണു ആൻസലോട്ടി ജനിക്കുന്നത്.ഒരു ഫുട്ബോളറായി സീരീ A യിലും നാഷ്ണൽ ടീമിലും തിളങ്ങിയ ആൻസലോട്ടിയുടെ കോച്ചിങ് കരിയർ സ്വപ്നതുല്യമാണു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് കിരീടങ്ങൾ ഉള്ള ഒരേ ഒരു കോച്ച് കാർലോ ആൻസലോട്ടിയാണു. രണ്ടു വർഷത്തെ കരാറിലാവും കാർലോ ആൻസലോട്ടി നാപോളിയിലേക്കെത്തുക എന്നാണു ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. 2009, നു ശേഷം ആദ്യമായാണ് ഇറ്റാലിയൻ ജോബുമായി ജന്മനാട്ടിലേക്ക് കാർലോ ആൻസലോട്ടി എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial