Site icon Fanport

അമദ് ഉടൻ മാഞ്ചസ്റ്റർ ടീമിനൊപ്പം ചേരും എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ സൈനിംഗ് ആയ അറ്റലാന്റയുടെ യുവതാരം അമദ് ട്രയോരെ മാഞ്ചസ്റ്ററിലേക്ക് ഉടൻ വരും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വ്യക്തമാക്കി. താരത്തിന്റെ എല്ലാ പേപ്പർ വർക്കും കഴിഞ്ഞു എന്നും ഉടൻ അമദ് ടീമിനൊപ്പം ചേരും എന്നും ഒലെ പറഞ്ഞു. അമദിനെ ടീമിൽ ലഭിക്കുന്നതിൽ വലിയ സന്തോഷം ഉണ്ട്. വലിയ ടാലന്റാണെന്നും ടീമുമായി ഇണങ്ങാൻ കുറച്ച് സമയം വേണ്ടി വരും എന്നും ഒലെ പറഞ്ഞു.

നേരത്തെ തന്നെ ട്രാൻസ്ഫർ പൂർത്തി ആയിരുന്നു എങ്കിലും ജനുവരിയിൽ താരത്തെ കൈമാറ്റം ചെയ്യാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ ക്ലബായ അറ്റലാന്റയും തമ്മിൽ ധാരണയിലായിരുന്നത്. 30 മില്യണോളം ആണ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയ്ക്ക് നൽകുന്നത്. 18കാരനായ താരം അറ്റലാന്റ അക്കാദമിയിലെ ഏറ്റവും മികച്ച താരമായാണ് അറിയപ്പെടുന്നത്.

Exit mobile version