Site icon Fanport

സീസൺ അവസാനത്തോടെ അല്ലെഗ്രി യുവന്റസ് വിടും

യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് യുവന്റസ്. അഞ്ച് വർഷം യുവന്റസിനെ പരിശീലിപ്പിച്ച അല്ലെഗ്രി തുടർച്ചയായി അഞ്ച് ലീഗ് കിരീടങ്ങൾ നേടികൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിലും അല്ലെഗ്രിയുടെ കീഴിൽ യുവന്റസ് എത്തിയിരുന്നു. എന്നാൽ രണ്ടു തവണയും കിരീടം നേടുന്നതിൽ യുവന്റസ് പരാജയപ്പെടുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് യുവന്റസ് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയതോടെ പരിശീലകൻ ടീം വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അടുത്ത സീസണിലും യുവന്റസിൽ താൻ ഉണ്ടാവുമെന്ന് അന്ന് അല്ലെഗ്രി പറഞ്ഞിരുന്നു. യുവന്റസിന്റെ ഈ സീസണിൽ ബാക്കിയുള്ള രണ്ടു ലീഗ് മത്സരങ്ങളിലും അല്ലെഗ്രി തന്നെയാവും ടീമിനെ പരിശീലിപ്പിക്കുക. യുവന്റസ് പരിശീലകനും പ്രസിഡന്റും നാളെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Exit mobile version