Site icon Fanport

യുവന്റസിന്റെ മത്സരഗതി മാറ്റാൻ റൊണാൾഡോക്ക് കഴിയും – അല്ലെഗ്രി

യുവന്റസിന്റെ മത്സരഗതി മാറ്റാൻ റൊണാൾഡോക്ക് കഴിയുമെന്ന് യുവന്റസ് പരിശീലകൻ മാക്സിമില്യൻ അല്ലെഗ്രി. ഇന്ന് നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പിൽ എ.സി മിലാനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുവന്റസ് സൂപ്പർ കപ്പ് ഉയർത്തിയത്. റൊണാൾഡോയുടെ ഹെഡ്ഡറിലായിരുന്നു യുവന്റസ് കിരീടം നേടിയത്.

മത്സരഗതി മാറ്റാനും പ്രതിസന്ധിഘട്ടങ്ങളിൽ ഗോളടിച്ച് ടീമിനെ കരകയറ്റാനും കഴിയുന്നത് കൊണ്ടാണ് യുവന്റസ് റയൽ മാഡ്രിഡിൽ നിന്നും ക്രിസ്റ്റിയാനോ റൊണാൾഡോയെ ടൂറിനിൽ എത്തിച്ചതെന്നും അല്ലെഗ്രി പറഞ്ഞു. ഫ്രാങ്ക് കേസ്സിയുടെ ചുവപ്പ് കാർഡിന് ശേഷം യുവന്റസിന് രണ്ടാം ഗോൾ നേടാൻ പറ്റാത്തതിലുള്ള നിരാശയും അല്ലെഗ്രി മറച്ച് വെച്ചില്ല.

Exit mobile version