Site icon Fanport

അലക്സ് സാണ്ട്രോയുടെ ഇരട്ട ഗോളുകളിൽ യുവന്റസ് വിജയം

കിരീടം കൈവിടും എന്ന് ഉറപ്പായ യുവന്റസ് ഇപ്പോൾ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിൽ അവർക്ക് പ്രതീക്ഷ നൽകുന്ന ഫലമാണ് ഇന്നലെ ലഭിച്ചത്. രണ്ടാമതുള്ള മിലാൻ സമനില വഴങ്ങിയ അതേ രാത്രിയിൽ പാർമയെ തോൽപ്പിക്കാൻ യുവന്റസിനായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഫുൾബാക്കായ അലക്സ് സാണ്ട്രോയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് വിജയം നൽകിയത്.

തുടക്കത്തിൽ ബർഗ്മാനിലൂടെ പാർമ ലീഡ് എടുത്തു എങ്കിലും പിന്നാലെ യുവന്റസ് തിരിച്ചടിക്കുക ആയിരുന്നു. 43ആം മിനുട്ടിൽ ആയിരുന്നു സാൻട്രോയിലൂടെ യുവന്റസ് സമനില പിടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സാണ്ട്രോ യുവന്റസിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. അവസാനം 68ആം മിനുട്ടിൽ ഡിലിറ്റിന്റെ വക മൂന്നാം ഗോൾ കൂടെ വന്നതോടെ യുവന്റസിന്റെ വിജയം ഉറപ്പായി. രണ്ട് ഗോളുകൾക്ക് വഴി ഒരുക്കി കൊഡ്രാഡോയും തിളങ്ങി.

ഈ വിജയത്തോടെ യുവന്റസ് രണ്ടാമതുള്ള എ സി മിലാനെക്കാൾ 1 പോയിന്റ് പിറകിൽ എത്തി. ഇന്ററിനെക്കാൾ 11 പോയിന്റ് പിറകിലുമാണ്. ഇനി 6 മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. ഇപ്പോൾ 65 പോയിന്റാണ് യുവന്റസിന് ഉള്ളത്.

Exit mobile version