Site icon Fanport

അലക്സ് മെററ്റ് നാപോളിയുടെ ഒന്നാം നമ്പറായി തുടരും

അലക്‌സ് മെററ്റ് നാപോളിയുടെ ഒന്നാം നമ്പറായി തുടരും. മെററ്റിന് 2027വരെയുള്ള കരാർ നൽകാൻ നാപോളി തീരുമാനിച്ചിരിക്കുകയാണ്‌. ആരാധകരും പരിശീലകനും മെററ്റിന്റെ പ്രകടനത്തിൽ അത്ര തൃപ്തൻ ആയിരുന്നില്ല എങ്കിലും ഒസ്പിന ക്ലബ് വിടും എന്ന് ഉറപ്പായതോടെ ആണ് മെററ്റിനെ വിശ്വസിക്കാൻ ക്ലബ് തയ്യാറായിരിക്കുന്നത്.

അവസാന സീസണിൽ ഡേവിഡ് ഓസ്പിന ആയിരുന്നു ലൂസിയാനോ സ്പല്ലെറ്റിയുടെ ആദ്യ ചോയ്സ്. മെററ്റിന്റെ ചില ഹൗളറുകൾ ആണ് താരത്തെ ആദ്യ ഇലവനിൽ നിന്ന് അകറ്റിയത്. 2018-ൽ ഉഡിനീസിൽ നിന്ന് 26 മില്യൺ യൂറോ നൽകി ആയിരുന്നു മെററ്റിനെ നാപോളി സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണിൽ നാപ്പോളിക്കായി 15 മത്സരങ്ങൾ മാത്രമാണ് ഇറ്റാലിയൻ താരം കളിച്ചത്, 23 ഗോളുകൾ വഴങ്ങുകയും ചെയ്തു.

Exit mobile version