റൗൾ ആൽബിയോൾ നാപോളി കരാർ പുതുക്കി

- Advertisement -

നാപോളിയുടെ വെറ്ററൻ ഡിഫൻഡർ റൗൾ ആൽബിയോൾ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. 33 വയസുകാരനായ താരം പുതിയ കരാർ പ്രകാരം 2021 വരെ ഇനി നാപോളിയിൽ തുടരും. താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുമെന്ന് സൂചനകൾക്കിടെയാണ് നാപോളി താരവുമായുള്ള കരാർ പുതുക്കിയത്.

പുതിയ നാപോളി പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരിട്ട് ഇടപെട്ടാണ് ആൽബിയോളിന്റെ കരാർ പുതുക്കിയത് എന്നാണ് വാർത്ത. 6 മില്യൺ റിലീസ് ക്ലോസ് ഉണ്ടായിരുന്ന താരം മൗറീസിയോ സാരി ചെൽസി പരിശീലകൻ ആയാൽ ഇംഗ്ലണ്ടിലേക്ക് മാറിയേക്കും എന്ന വാർത്തകൾക്കും ഇതോടെ വിരാമമായി. എങ്കിലും 6 മില്യൺ റിലീസ് ക്ലോസ് എന്നത് പുതിയ കരാറിൽ ഒഴിവാക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

മുൻ റയൽ മാഡ്രിഡ് താരമായ ആൽബിയോൾ 2013 ലാണ് നാപോളിയിലേക്ക് മാറിയത്. സ്പെയിൻ ദേശീയ ടീമിനായി 51 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement