Site icon Fanport

ഇറ്റലിയിൽ ഒരു സീസണിൽ 40 ഗോളടിക്കാൻ റൊണാൾഡോയ്ക്ക് സാധിക്കില്ലെന്ന് മുൻ റയൽ താരം

ഇറ്റലിയിൽ ഒരു സീസണിൽ 40 ഗോളടിക്കാൻ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് സാധിക്കില്ലെന്ന് മുൻ റയൽ താരവും നാപോളിയുടെ പ്രതിരോധ താരവുമായ റൗൾ ആൽബിയോൾ. ലാ ലീഗയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇറ്റാലിയൻ ഫുട്ബോൾ എന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

റയൽ മാഡ്രിഡിൽ ക്രിസ്റ്റിയാനോ റൊണാൾഡോയോടൊപ്പം കളിച്ചിട്ടുണ്ട് റൗൾ. റൊണാൾഡോയുടെ വരവ് ഇറ്റാലിയൻ ഫുട്ബോളിന് ഫുട്ബോൾ ലോകത്തെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായി യുവന്റസിലെത്തിയ റൊണാൾഡോ മൂന്നു മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെ ഇറ്റാലിയൻ ലീഗിലെ ആദ്യ ഗോൾ നേടിയിട്ടില്ല.

Exit mobile version