ബ്രസീലിയൻ യുവതാരത്തിന് അരങ്ങേറ്റത്തിൽ ഗോൾ, എ സി മിലാൻ ആദ്യ നാലിൽ

എ സി മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് ആവശ്യമായ നാലാം സ്ഥാനത്ത് എത്തി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കലിയേരിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഗട്ടൂസോയും ടീമും കളം വിട്ടത്. സാൻസിരോയിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ യുവതാരം പക്വേറ്റ അരങ്ങേറ്റം നടത്തി.

അരങ്ങേറ്റത്തിൽ 22 മിനുട്ടിനകം തന്നെ ഗോൾ കണ്ടെത്താൻ പക്വേറ്റയ്ക്കായി. ജനുവരിയിൽ ടീമിൽ എത്തിയ സ്ട്രൈക്കർ പിയാറ്റെക്കും ഇന്ന് എ സി മിലാനായി വല കുലുക്കി. ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു മറ്റൊരു ഗോൾ പിറന്നത്. ഇന്നത്തെ കയം എ സി മിലാനെ 39 പോയന്റിൽ എത്തിച്ചു. 38 പോയന്റുള്ള അറ്റലാന്റയും റോമയും മിലാന്റെ തൊട്ടു പിറകിൽ തന്നെയുണ്ട്.