താരങ്ങളെ വാരിക്കൂട്ടി മിലാൻ, അർജന്റീനയുടെ ബിഗ്ലിയയും എത്തി

അർജന്റീനയുടെ മിഡ് ഫീൽഡർ ലൂകാസ് ബിഗ്ലിയ ലാസിയോയിൽ നിന്നും ഏ.സി മിലാനിലേക്ക്. ചൈനീസ് കൺസോർഷ്യം ആയ റോസെനേരി സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ലക്സ് ഗ്രൂപ്പ് ഉടമകളായ ഏ.സി മിലാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ വാങ്ങുന്ന 10മത്തെ താരമാണ് ബിഗ്ലിയ. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് 17 മില്ല്യൺ യൂറോയ്ക്കാണ് ലുകാസ് ബിഗ്ലിയ മിലാനിലേക്കെത്തുക. 3 വർഷത്തേക്ക് സാൻ സിരോ സ്റ്റേഡിയത്തിൽ അർജന്റീനയുടെ താരം തുടരും. 31 കാരനായ ബിഗ്ലിയ ബെൽജിയൻ ലീഗിൽ നിന്നും 2013ൽ ആണ് ലാസിയോയിലേക്കെത്തിയത്.

പണം വാരിയെറിഞ്ഞ് കളിക്കാരെ വാങ്ങിക്കൂട്ടുന്ന മിലാൻ വെള്ളിയാഴ്ചയാണ് 42 മില്ല്യൺ യൂറോയ്ക്ക് യുവന്റസിന്റെ ഡിഫെണ്ടറെ മിലാനിലത്തിച്ചത്. ബിഗ്ലിയ വിൻസെസോ മോണ്ടെല്ലയ്ക്കടുത്തേക്ക് പോയപ്പോൾ പകരക്കാരനായി ലിവർപൂളിന്റെ ബ്രസീലിയൻ ഡിഫെൻഡർ ലൂകാസ് ലീവയെ എത്തിക്കാനാണ് ലാസിയോയുടെ ശ്രമം. എന്നാൽ ഏ‌.സി മിലാൻ പണമൊഴുക്കിയുള്ള കളി തുടങ്ങിയിട്ടേയുള്ളു. മോണ്ടെല്ലയ്ക്ക് ഇനി വേണ്ടതൊരു സ്ട്രൈക്കറിനെയാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പിയറെ-എമെറിക്ക് ഓബമയാങ്ങും ടൊറീനോയുടെ ആൻഡ്രിയ ബലോട്ടിയുമാണ് മിലാന്റെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിനു ജയിക്കാന്‍ 474, നോട്ടിംഗഹാമില്‍ ദക്ഷിണാഫ്രിക്ക അതിശക്തം
Next articleജോ ഹാർട്ട് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു