എ സി മിലാന് വീണ്ടും തോൽവി!!!

20211128 215300

സീരി എയിൽ പരാജയം അറിയാതെ 17 മത്സരങ്ങൾ മുന്നേറുക ആയിരുന്ന എ സി മിലാൻ കഴിഞ്ഞ ആഴ്ച ഫിയൊറെന്റിനയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് അവർ സസുവോളോയോടും പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സസുവോളോ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് മിലാം തകർന്നടിഞ്ഞത്.

21ആം മിനുട്ടിൽ റൊമഗ്നൊലി ആണ് മിലാനായി ഗോൾ നേടിയത്. ഈ ഗോളിന് മൂന്ന് മിനുട്ടുകൾക്ക് അകം സ്കമകയിലൂടെ സസുവോളോ മറുപടി നൽകി. 33ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ സസുവോളോയ്ക്ക് ലീഡും നൽകി. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ബെറാഡി മിലാനെ ഞെട്ടിച്ചു കൊണ്ട് മൂന്നാം ഗോളും നേടി.

77ആം മിനുട്ടിൽ റൊമഗ്നൊലി ചുവപ്പ് കണ്ടതോടെ മിലാന്റെ പോരാട്ടവും അവസാനിച്ചു. 32 പോയിന്റുമായി മിലാൻ ഇപ്പോഴും ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

Previous articleപാക്കിസ്ഥാനെ വീഴ്ത്തി അര്‍ജന്റീന, ഗോള്‍ മഴയുമായി സ്പെയിന്‍, നെതര്‍ലാണ്ട്സ്, ജര്‍മ്മനി
Next articleഎവർട്ടണയും അട്ടിമറിച്ചു ബ്രന്റ്ഫോർഡ്, തേനീച്ച കൂട്ടം വിപ്ലവം തുടരുന്നു