Site icon Fanport

എ സി മിലാൻ പരിശീലകൻ പിയോളിക്ക് കൊറോണ

എ സി മിലാൻ ക്ലബിൽ വീണ്ടും കൊറോണ. അവരുടെ പരിശീലകനായ സ്റ്റെഫാനോ പിയോളി ആണ് ഇപ്പോൾ കൊറോണ ബാധിതനായിരിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയിൽ ആൺ. പിയോളിക്ക് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച പിയോളി ക്വാരന്റൈനിൽ കഴിയേണ്ടി വരും. അദ്ദേഹത്തിന്റെ സഹപരിശീലകൻ ഒക്കെ കൊറോണ നെഗറ്റീവ് ആണ്‌.

എന്തായാലും തൽക്കാലം എ സി മിലാൻ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. ഒരു കൊറോണ പരിശോധന കൂടെ കഴിഞ്ഞ ശേഷം മാത്രമെ മിലാൻ ഇനി പരിശീലനം പുനരാരംഭിക്കുകയുള്ളൂ. ഇതിനാകം ഡൊണ്ണരുമ്മ, ഇബ്രഹിമോവിച്, ജെൻസ് പീറ്റർ, മാറ്റിയീ ഗാബിയ എന്നിവർ എ സി മിലാൻ ക്ലബിൽ കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്.

Exit mobile version