Site icon Fanport

മെർടൻസ് 2022 വരെ നാപോളിയിൽ

ചെൽസിയുടെ ഓഫർ നിരസിച്ച നാപോളി സ്ട്രൈക്കർ മെർടൻസ് നാപോളിയിൽ തന്നെ തുടരും. നാപോളിയുടെ ഏറ്റവും പ്രധാന താരമായ മെർടെൻസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചു. അവസാന മാസങ്ങളിൽ താരവും ക്ലബുമായുള്ള തർക്കം കാരണം മെർടെൻസിൽ ക്ലബ് വിടുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ കരാർ മെർടെൻസ് അംഗീകരിച്ചു. 2022വരെയുള്ള കരാറിലാണ് മെർടെൻസ് ഒപ്പുവെക്കുന്നത്.

ഈ വർഷത്തോടെ മെർടെൻസിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്‌‌. താരവും ക്ലബും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു എങ്കിലും ക്ലബിന്റെ ചില നയങ്ങൾ മാറ്റാൻ വേണ്ടി താരം ആവശ്യപ്പെട്ടു എങ്കിലും ക്ലബ് അംഗീകരിക്കാത്തത് ആയിരുന്നു പ്രശ്നമാക്കിയത്. ക്ലബ് ഇപ്പോൾ മെർടെൻസിന്റെ ആവശ്യങ്ങൾ ഒക്കെ അംഗീകരിച്ചതായാണ് വാർത്തകൾ.

2013 മുതൽ നാപോളിയിൽ കളിക്കുന്ന താരമാണ് മെർടെൻസ്. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരും മെർടെൻസ് തന്നെ. ബെൽജിയൻ താരമായ മെർടെൻസ് ഈ സീസണിൽ ഇതുവരെ നാപോളിക്ക് വേണ്ടി 12 ഗോളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.

Exit mobile version