Site icon Fanport

കൊഡ്രാഡൊ 2022 വരെ യുവന്റസിൽ

കൊളംബിയൻ താരം യുവാൻ കൊഡ്രാഡൊ യുവന്റസിൽ പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ക്ലബ് തന്നെ ഔദ്യീഗികമായി കൊഡ്രാഡൊ തുടരുമെന്ന വാർത്ത പങ്കുവെച്ചു. യുവന്റസിൽ താൻ ഇതുവർവ് ചെയ്ത കാര്യങ്ങളിൽ സന്തോഷവാനാണെന്നും ഈ യാത്ര തുടരുന്നതിലും സന്തോഷമുണ്ടെന്നും കൊഡ്രാഡൊ പറഞ്ഞു.

2015ൽ ചെൽസിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു കൊഡ്രാഡൊ യുവന്റസിൽ എത്തിയത്. അതിനു ശേഷം ഇറ്റലിയിൽ ഗംഭീര പ്രകടനം തന്നെ താരം നടത്തി. 2017 ആയപ്പോൾ സ്ഥിര കരാറിൽ യുവന്റസ് കൊഡ്രാഡെയെ സ്വന്തമാക്കി. ഇതുവരെ യുവന്റസിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം നാലു ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 8 കിരീടങ്ങൾ നേടാൻ കൊഡ്രാഡോയ്ക്ക് ആയിട്ടുണ്ട്.

Exit mobile version