Site icon Fanport

ഫിയൊരെന്റീനയുടെ രണ്ട് താരങ്ങൾക്ക് കൊറോണ പോസിറ്റീവ്

ഇറ്റാലിയൻ ലീഗിലെ രണ്ട് പ്രൊഫഷണൽ താരങ്ങൾക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ഫിയൊറെന്റീനയുടെ താരങ്ങളായ കുട്രൊണേയും പെസെലയും ആണ് ടെസ്റ്റിൽ പോസിറ്റീവ് എന്ന് ഫലം വന്നത്. ഇതോടെ ഇറ്റാലിയൻ ലീഗിൽ കൊറൊണ ബാധിച്ച താരങ്ങളുടെ എണ്ണം 9 ആയി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ് എന്നത് ആശ്വാസം നൽകുന്നു.

വോൾവ്സിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഈ ജനുവരിയിൽ ഇറ്റലിയിൽ എത്തിയ താരമാണ് കുട്രോണെ. അർജന്റീന താരമായ പെസെല്ലെയ്ക്ക് ഇത് ഫിയൊറൊന്റീനയിലെ മൂന്നാം സീസണാണ്.

Exit mobile version