17 കാരന്റെ ഗോളിൽ ലാസിയോ വിജയം, ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ മോൻസയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ലാസിയോ. തങ്ങളുടെ മികച്ച ഫോം ഇറ്റലിയിൽ തുടരുന്ന ലാസിയോ ജയത്തോടെ നാപോളിക്ക് 8 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനത്തേക്കും കയറി. അതേസമയം പതിനഞ്ചാം സ്ഥാനത്ത് ആണ് മോൻസ.

ലാസിയോ

പന്ത് കൈവശം വച്ചതിൽ എതിരാളികൾ നേരിയ മുൻതൂക്കം കാണിച്ചു എങ്കിലും അവസരങ്ങൾ തുറന്നത് ലാസിയോ ആയിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്. 69 മത്തെ മിനിറ്റിൽ 17 കാരനായ അർജന്റീന താരം ലൂക റൊമേറോ ആണ് അവർക്ക് ജയം സമ്മാനിച്ചത്. ലാസിയോക്ക് ആയി തന്റെ ആദ്യ ഗോൾ നേടിയ റൊമേറോ ലാസിയോക്ക് ആയി സീരി എയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി.