
നാപോളി ലീഗിലെ തങ്ങളുടെ ഒന്നാം സ്ഥാനവും മൂന്നു പോയന്റിന്റെ ലീഡും നിലനിർത്തി. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ സസുവോലെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാപൊളി യുവന്റസിനും ലാസിയോയ്ക്കും മുന്നിൽ ഒന്നാമത് തന്നെ നിന്നത്.
ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു നാപോളിയുടെ തിരിച്ചുവരവ്. മെർട്ടൻസും, കാലിയോണും ഗിയചെരിനിയുമാണ് നാപോളിയ്ക്കായി ലക്ഷ്യം കണ്ടത്. മെർട്ടൻസിന്റെ ലീഗിലെ പത്താം ഗോളായിരുന്നു ഇന്നത്തേത്.
11 മത്സരങ്ങളിൽ പരാജയമറിയാതെ പത്തു ജയവും ഒരു സമനിലയുയി 31 പോയന്റാണ് നാപോളിക്കുള്ളത് തൊട്ടു പിറകിൽ 28 പോയന്റുമായി യുവന്റസും ലാസിയോയും ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial