പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ, യുവന്റസിന് സമനില

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സെരി എയിൽ അറ്റ്ലാന്റക്കെതിരായ മത്സരത്തിൽ സമനിലയിൽ കുടുങ്ങി യുവന്റസ്. 1-1നാണ് അറ്റ്ലാന്റ യുവന്റസിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ വിജയ ഗോൾ നേടാനുള്ള അവസരം സൂപ്പർ താരം റൊണാൾഡോ നഷ്ട്ടപെടുത്തിയതാണ് യുവന്റസിന് തിരിച്ചടിയായത്. മത്സരം 1-1 എന്ന നിലയിൽ നിൽക്കെയാണ് റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് ഫെഡറികോ ചെയ്സ നേടിയ ഗോളിലാണ് യുവന്റസ് മുൻപിലെത്തിയത്. തുടർന്ന് ലീഡ് വർദ്ധിപ്പിക്കാൻ യുവന്റസിന് അവസരം ലഭിച്ചെങ്കിലും അവർക്ക് ലക്‌ഷ്യം കാണാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് റെമോ ഫ്രേളറിലൂടെ അറ്റ്ലാന്റ മത്സരത്തിൽ സമനില നേടിയത്. യുവന്റസ് താരം ചെയ്‌സയെ ഫൗൾ ചെയ്തതിന് യുവന്റസിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്ന . എന്നാൽ പെനാൽറ്റിയെടുത്ത റൊണാൾഡോയുടെ ശ്രമം അറ്റ്ലാന്റ ഗോൾ കീപ്പർ പിർലൂഗി ഗോലിനി രക്ഷപ്പെടുത്തുകയായിരുന്നു.