വിജയം തുടർന്ന് ഇന്റർ മിലാൻ

20210922 031530

സീരി എ ചാമ്പ്യന്മാരായ ഇന്റർമിലാന് മറ്റൊരു മികച്ച വിജയം കൂടെ. ഇന്ന് ഫിയൊറെന്റീനയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മിലാൻ തിരിച്ചടിച്ച് വിജയിച്ചത്. 23ആം മിനുട്ടിൽ സൊട്ടിലാണ് ഹോം ടീമായ ഫിയൊറെന്റിനക്ക് ലീഡ് നൽകിയത്‌. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഡാർമിയൻ ഇന്റർ മിലാനെ ഒപ്പം എത്തിച്ചു. ബരേല ആണ് ഗോൾ ഒരുക്കിയത്.

അധികം താമസിയാതെ ജെക്കോ ഇന്ററിന് ലീഡും നൽകി. 78ആം മിനുട്ടിൽ ഗോൺസാലസ് ചുവപ്പ് കണ്ട് പുറത്തായതോടെ ഫിയൊറന്റീന 10 പേരായു ചുരുങ്ങി. അവസാന നിമിഷങ്ങളിൽ പെരിസിച് കൂടെ ഗോൾ നേടിയതോടെ ഇന്റർ വിജയം ഉറപ്പായി.
5 മത്സരങ്ങളിൽ 13 പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ തൽക്കാലം ഒന്നാമത് നിൽക്കുകയാണ്.

Previous articleസുവാരസ് ഇരട്ട ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്
Next articleഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിന് എതിരെ