റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് മൗറിനോ

Jose Mourinho Cristiano Ronaldo Real Madrid

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് റോമായുടെ പുതിയ പരിശീലകൻ ജോസെ മൗറിനോ. ഒരു മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് മൗറിനോ തമാശ രൂപത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം താരണമെന്ന് മൗറിനോ പറഞ്ഞത്. റൊണാൾഡോ നിലവിൽ 25 വയസ്സുള്ള താരം അല്ലെന്നും താരത്തിന് 36 വയസ്സ് ആയെന്നും എല്ലാ സീസണിലും താരം 50 ഗോളുകൾ നേടില്ലെന്നും മൗറിനോ പറഞ്ഞു. എന്നാൽ തന്റെ ഈ പ്രായത്തിലും റൊണാൾഡോയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും മൗറിനോ പറഞ്ഞു.

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള മോശം താരതമ്യങ്ങൾ താരത്തെ തളർത്തില്ലെന്നും അത് റൊണാൾഡോക്ക് ഉത്തേജനം നൽകുമെന്നും മൗറിനോ പറഞ്ഞു. റൊണാൾഡോ ഫുട്ബോൾ ലോകം കണ്ട ഒരു ഇതിഹാസം ആണെന്നും ഫുട്ബോൾ ചിത്തത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന വലിയ ഒരു താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത റൊണാൾഡോ 29 ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ ആയിരുന്നു.

Previous articleകോടതിയെ സമീപിക്കൂ, അങ്കീത് ചവാനോട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ
Next articleതന്റെ മുഴുവന്‍ ഫോക്കസും ടി20 ലോകകപ്പിൽ – ഹാര്‍ദ്ദിക് പാണ്ഡ്യ