ബുഫൺ യുവ‌ന്റസിൽ കരാർ പുതുക്കും

- Advertisement -

ഗോൾകീപ്പിംഗ് ഇതിഹാസം ബുഫൺ യുവന്റസിൽ ഒരു സീസൺ കൂടെ ഉണ്ടാകും എന്ന് ഉറപ്പാവുകയാണ്. ബുഫൺ യുവന്റസുമായി പുതിയ ഒരു വർഷത്തെ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ് ഉള്ളത് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ യുവന്റസിൽ ഒന്നാം നമ്പർ അല്ലായെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിൽ തുടരാൻ തന്നെയാണ് ബുഫൺ തീരുമാനിച്ചിരിക്കുന്നത്.

എത്ര മിനുട്ട് കളിക്കാൻ ആകും എന്ന് നോക്കിയല്ല ടീമിനെ സഹായിക്കുക എന്നതേ തനിക്ക് ലക്ഷ്യമുള്ളൂ എന്ന് ബുഫൺ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ചെസ്നിയാണ് യുവന്റസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട്പി എസ് ജിയിൽ പോയിരുന്ന ബുഫൺ ഒരു സീസൺ കൊണ്ട് തിരികെ ഇറ്റലിയിൽ എത്തുകയായിരുന്നു. ഈ വർഷം അടക്കം 18 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 9 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ഇതുവരെ ബുഫൺ നേടിയിയിട്ടുണ്ട്.

Advertisement