ബുഫൺ പാർമയ്ക്ക് ഒപ്പം തുടരും പുതിയ കരാർ ഒപ്പുവെച്ചു

ബുഫൺ പാർമയുമായുള്ള കരാർ 2024 വരെ നീട്ടി. പുതിയ കരാറോടെ വെറ്ററൻ ഗോൾകീപ്പർക്ക് 46 വയസ്സാകുന്നത് വരെ കളത്തിൽ ഉണ്ടാകും എന്ന് ഉറപ്പായി. ലോകകപ്പ് ജേതാവായ ഇറ്റാലിയൻ ഈ സീസൺ തുടക്കത്തിൽ ആൺ സീരി ബി ടീമായ പാർമയിൽ എത്തിയത്.

ബുഫൺ കരിയർ ആരംഭി ച്ച ക്ലബാണ് പാർ‌മ. പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആണ് ബുഫന്റെ ലക്ഷ്യം. 43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളിൽ സജീവമായി ഉണ്ടാകും എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

26 വർഷം മുമ്പ് പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.