അവസാന നിമിഷത്തെ ഗോളിൽ യുവന്റസിനെ നാപോളി വീഴ്ത്തി, കിരീട പോരാട്ടത്തിന് ഒരു പോയന്റിന്റെ മാത്രം തൂക്കം

- Advertisement -

പ്രീമിയർ ലീഗും, ഫ്രഞ്ച് ലീഗും, ബുണ്ടസ്ലീഗയും എന്തിന് ലാലിഗയും കിരീട പോരാട്ടം അവസാനിച്ച് മനംമടുത്ത് ഇരിക്കുകയാണെങ്കിൽ അങ്ങ് ഇറ്റലിയിൽ കിരീടപോരാട്ടം ഇഞ്ചോടിഞ്ചാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആറു പോയന്റ് ലീഡ് ഉണ്ടായിരുന്ന കിരീടം കയ്യിലെത്തിയെന്നു കരുതിയ യുവന്റസിന്റെ കാര്യം ഇപ്പോൾ പരുങ്ങലിലാണ്. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ 90ആം മിനുട്ടിക് വഴങ്ങിയ ഗോളിൽ നാപോളിയോട് പരാജപെട്ടതോടെ ലീഗിലെ യുവന്റസ് ലീഡ് വെറും ഒരു പോയന്റ് മാത്രമായി.

ഇന്നലെ അർഹിച്ച വിജയം തന്നെയാണ് നാപോളി സ്വന്തമാക്കിയത്. തുടക്കം മുതൽ വിജയത്തിനായി തന്നെ കളിച്ച നാപോളിക്ക് ഇഞ്ച്വറി ടൈം ഹെഡറാണ് ജയം നൽകിയത്. കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ കൗലിബലിയാണ് കിരീടപോരാട്ടത്തിലേക്ക് നാപോളിയെ തിരിച്ചുകൊണ്ടുവന്നത്‌.

ഇപ്പോൾ 34 മത്സരങ്ങളിൽ നിന്ന് നാപോളിക്ക് 84 പോയന്റും യുവന്റസിന് 85 പോയന്റുമാണ്. ലീഡ് ഇപ്പോഴും ഉണ്ടെങ്കിലും അവസാന നാലു ഫിക്സ്ചറുകളിൽ കടുപ്പം ഏറിയ എതിരാളികൾ യുവന്റസിനാണ്‌. ഇന്റർ മിലാനെയും റോമയേയും എവേ മത്സരങ്ങളിൽ നേരിടാനുണ്ട് യുവന്റസിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement