Picsart 23 08 21 22 51 42 262

സെർജിയോ റൊമേരോ അർജന്റീന ടീമിൽ തിരികെയെത്തും

അർജന്റീനയുടെ മുൻ ഒന്നാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേരോ ഒരു ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ടീമിലേക്ക് സ്കലോണി റൊമേരോയെ ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ. എമി മാർട്ടിനസ് തന്നെ ആയിരിക്കും ഒന്നാം കീപ്പർ എങ്കിലും റൊമേരോയുടെ തിരിച്ചുവരവ് അർജന്റീന ആരാധകർക്ക് സന്തോഷം നൽകും.

2014 ലോകകപ്പിൽ ഐതിഹാസിക പ്രകടനം അർജന്റീനക്ക് ആയി കാഴ്ചവെച്ച ഗോൾ കീപ്പറാണ് റൊമേരോ. ഇപ്പോൾ ബൊക ജൂനിയേഴ്സിനായാണ് റൊമേരോ കളിക്കുന്നത്. അവിടെ എത്തിയത് മുതൽ ഗംഭീര പ്രകടനം താരം നടത്തുന്നുണ്ട്. ഇതാണ് സ്കലോണി ടീമിലേക്ക് തിരികെ വിളിക്കാനുള്ള പ്രധാന കാരണം. സെപ്റ്റംബർ 7ന് ഇക്വഡോറിനെയും സെപ്റ്റംബർ 12ന് ബൊളീവിയയെയും ആണ് അർജന്റീന നേരിടേണ്ടത്.

Exit mobile version