Site icon Fanport

പി എസ് ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഗുരുതരാവസ്ഥയിൽ!!

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റിക്കോയ്ക്ക് അപകടം. ഇന്ന് സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാർക്ക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഗുരുതരാവസ്ഥയിൽ ആണെന്നും ഐ സി യുവിൽ ആണ് ഇപ്പോൾ ഉള്ളത് എന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.

റിക്കോ 23 05 28 19 45 24 152

ഇന്നലെ രാത്രി സ്ട്രാസ്ബർഗിനെതിരെ സമനില നേടി പി എസ് ജി ലീഗ് 1 കിരീടം ഉറപ്പിച്ചപ്പോൾ ബെഞ്ചിൽ റിക്കോ ഉണ്ടായിരുന്നു. കിരീടം ജയിച്ചതിനാൽ ഇന്ന് കളിക്കാർക്ക് വിശ്രമം നൽകാൻ പി എസ് ജി തീരുമാനിച്ചിരുന്നു. അതിനാൽ തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നതായിരുന്നു റിക്കോ.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version