Site icon Fanport

സെർബിയൻ പരിശീലകൻ പുറത്ത്

സെർബിയയുടെ പരിശീലകൻ മ്ലാഡൻ സ്റ്റാജികിനെ പുറത്താക്കി. കഴിഞ്ഞ ലോകകപ്പിൽ അടക്കം സെർബിയയെ നയിച്ച മ്ലാഡനെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. 2017 ഒക്ടോബറിൽ മുസ്ലിൻ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ താൽക്കാലികമായി ടീമിന്റെ പരിശീലകനായ മ്ലാഡനെ പിന്നീട് സ്ഥിരമാക്കുകയായിരുന്നു.

ലോകകപ്പിക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സെർബിയ പുറത്തായിരുന്നു. രണ്ട് വർഷം ടീമിനെ പരിശീലിപ്പിച്ച മ്ലാഡൻ ടീമിനെ മുന്നോട്ട് നയിക്കുകയാണെന്ന് തോന്നാത്തതിനാലാണ് ഇപ്പോൾ പരിശീലകനെ മാറ്റുന്നത്. പുതിയ പരിശീലകൻ ആരായിരിക്കും എന്ന് സെർബിയ പ്രഖ്യാപിച്ചിട്ടില്ല‌. സെർബിയക്ക് വേണ്ടി അറുപതോളം മത്സരങ്ങൾ കളിച്ച താരം കൂടിയാണ് മ്ലാഡൻ.

Exit mobile version