സെർബിയയിലേക്ക് പുറപ്പെട്ട ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ അപമാനിച്ച് റഷ്യൻ എയർലൈൻസ്

- Advertisement -

അണ്ടർ 16 ഇന്ത്യൻ ഫുട്ബോൾ ടീമിനെ അപമാനിച്ച് റഷ്യൻ എയർലൈൻസ് അധികൃതർ. സെർബിയയിലെ ചതുരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനായി പുറപ്പെട്ട ഇന്ത്യൻ ടീമിനാണ് റഷ്യൻ എയർലൈനായ എയറോലോഫ്റ്റിന്റെ അധികൃതരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഡെൽഹിയിൽ നിന്ന് മോസ്കോ വഴി സെർബിയയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘത്തെയാണ് മണിക്കൂറുകളോളം തടഞ്ഞു വെക്കുകയും വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്തത്.

ഈ താരങ്ങളെ സെർബിയയിലേക്ക് കടത്തുകയാണെന്നും ഇവർ തിരിച്ചുവരുമെന്ന് ഉറപ്പില്ലാ എന്നും പറഞ്ഞായിരുന്നു എയറോലോഫ്റ്റുകാരുടെ ഈ വിചാരണ. സെർബിയയിൽ നിന്ന് ടൂർണമെന്റിനായി ക്ഷണം കിട്ടിയ ഔദ്യോഗിക രേഖകൾ കാണിച്ചിട്ടു വരെ ഇന്ത്യൻ സംഘത്തെ വിമാനത്തിൽ കയറാൻ അധികൃതർ സമ്മതിച്ചില്ല. കുട്ടികളുടെ രക്ഷിതാകളുടെ സമ്മതപത്രം, റിട്ടേൺ ടിക്കറ്റ്, എ ഐ എഫ് എഫ് രേഖകൾ എന്നിവ കാണിച്ചിട്ടും എയറോലോഫ്റ്റ് അധികൃതർ പീഡനം അവസാനിപ്പിച്ചില്ല. ഇന്റർനെറ്റിൽ താരങ്ങളുടെ വിവരങ്ങൾ കാണിച്ചിട്ടു വരെ‌ ദേശീയ താരങ്ങൾക്ക് ഒരു പരിഗണനയും കിട്ടിയില്ല.

അവസാനം ടീം മാനേജർ മുഴുവൻ കുട്ടികളുടേയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി എഴുതി ഒപ്പിട്ടു കൊടുത്ത ശേഷമാണ് ടീമിനെ യാത്ര തുടരാൻ എയറോലോഫ്റ്റ് അനുവദിച്ചത്. മെയ് 9ന് നടക്കുന്ന ടൂർണമെന്റിൽ സെർബിയ, ഇന്ത്യ, തജാകിസ്താൻ, ജോർദ്ദാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് ഒപ്പം പങ്കെടുക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement