Site icon Fanport

സെപ് ബ്ലാറ്ററിന് ആറു വർഷം വിലക്ക്

മുൻ ഫിഫ പ്രസിഡന്റായ സെപ് ബ്ലാറ്ററിന് മേൽ പുതിയ വിലക്ക് ഫിഫ പ്രഖ്യാപിച്ചു. ഫിഫ പ്രസിഡന്റായിരിക്കെ ഫിഫ നിയമങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങളും ഫണ്ട് ചിലവഴിച്ചതിലും ഒക്കെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഈ പുതിയ വിലക്ക്. ആറു വർഷവും എട്ട് മാസവും നീണ്ടു നിൽക്കുന്നതായിരിക്കും വിലക്ക്. അതുവരെ ഫിഫയുമയി ബന്ധപ്പെട്ട ഒരു കാര്യവുമായി സഹകരിക്കാനും ബ്ലാറ്ററിനാകില്ല.

ഇതിനൊപ്പം മുൻ ഫിഫ സെക്രട്ടറി ജനരൽ ജറോ വാൽക്കിയും ഈ വിലക്ക് നേരിടേണ്ടി വരും. രണ്ടു പേർക്കും 780000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. 2015 മുതൽ ഫിഫയുടെ വിലക്ക് നേരിടുകയാണ് ബ്ലാറ്റർ. ആ വിലക്ക് ഒക്ടോബറിൽ അവസാനിക്കാൻ ഇരിക്കെ ആണ് പുതിയ വിലക്ക് പ്രഖ്യാപിച്ചത്.

Exit mobile version