
ഇംഗ്ലണ്ട് നാഷണൽ ലീഗ് ക്ലബായ സാൽഫോർഡ് സിറ്റി ടീമിന്റെ ഗോൾ കീപ്പറായ ക്രൊകൊമ്പേയ്ക്കാണ് അപൂർവമായ ചുവപ്പു കാർഡിന് അർഹനായത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെ മൂത്രശങ്ക വന്ന താരം ഗ്രൗണ്ടിൽ തന്നെ കാര്യം സാധിച്ചതിന് റഫറി ചുവപ്പു കാർഡ് നൽകുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ ന്യൂസിലാന്റുകാരനായ ഗോൾകീപ്പറെ വിലക്കിയെങ്കിലും താരം ശങ്ക ഗോൾപോസ്റ്റിനു പിറകിലെ പോസ്റ്റിൽ തീർത്തു. ലൈൻ റഫറി നിർദേശം നൽകിയതിനെ തുടർന്ന് റഫറി താരത്തിന് ചുവപ്പു കാർഡ് നൽകുകയായിരുന്നു.
87' – We can confirm that Crocombe has been sent off for urinating during the game. We are not joking. #greenarmy (1-2)
— Bradford Park Avenue (@BPAFCOfficial) October 28, 2017
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ റയാൻ ഗിഗ്സ്, ഗാരി നെവിൽ, സ്കോൾസ്, ഫിൽ നെവിൽ, നിക്കി ബട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് സാൽഫോർഡ് സിറ്റി. ഗോൾകീപ്പർ സംഭവത്തിന് മാപ്പു പറഞ്ഞു എങ്കിലും നാണക്കേടും വിലക്കും മാറാൻ സാധ്യതയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial