Picsart 25 07 18 19 55 44 561

ഗോൾകീപ്പറായി സെൻ ലാമൻസിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്


ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെൻ്റ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. എമി മാർട്ടിനസിനായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എമിക്ക് ആയി 30 മില്യണോളം ആസ്റ്റൺ വില്ല ആവശ്യപ്പെടുന്നതിനാൽ യുണൈറ്റഡ് ഇപ്പോൾ ശ്രദ്ധ മാറ്റിയിരിക്കുകയാണ്.


നിലവിൽ റോയൽ ആന്റ്‌വെർപ്പിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ലാമൻസ്, മികച്ച സേവിംഗ്സിലൂടെയും ശാന്തമായ പ്രകടനത്തിലൂടെയും യൂറോപ്പിലെ പല ക്ലബ്ബുകളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 23-കാരനായ ഈ താരത്തിന് 2027 വരെ ബെൽജിയൻ ക്ലബ്ബുമായി കരാറിലുണ്ട്. ഏകദേശം 17 മില്യൺ പൗണ്ടാണ് (ഏകദേശം ₹145 കോടി) താരത്തിന് വേണ്ടി നൽകേണ്ടി വരിക.

ഇതിനകം കുഞ്ഞ്യയെയും എംബ്യൂമോയെയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു ഗോൾ കീപ്പറിനെയും ഒരു സ്ട്രൈക്കറെയും ടീമിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.

Exit mobile version