Site icon Fanport

സംസ്ഥാന സീനിയർ ഫുട്ബോൾ; കോഴിക്കോടിനെ തോൽപ്പിച്ച് വയനാട്

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയ തുടക്കം. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ശക്തരായ കോഴിക്കോടിനെ ആണ് വയനാട് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വയനാടിന്റെ വിജയം.

കളിയുടെ 8ആം മിനുട്ടിൽ തന്നെ വയാനാട് ഇന്ന് മുന്നിൽ എത്തിയിരുന്നു‌. വയനാടിനു വേണ്ടി മനാഫ് ആണ് ആദ്യ ഗോൾ നേടിയത്. കളിയുടെ 35ആം മിനുട്ടിൽ ഒരു ഗോളിലൂടെ നൗഫൽ കോഴിക്കോടിനെ ഒപ്പം എത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വയനാട് കളി തിരിച്ചുപിടിച്ചു. 48ആം മിനുട്ടിൽ മഹിൻ പി ഹുസൈനും, 59ആം മിനുട്ടിൽ നിഖിലും വയനാടിന്റെ വിജയം ഉറപ്പിച്ചു കൊണ്ട് ഗോളുകൾ നേടി.

Exit mobile version