സെങ്ങ്ബോയ്ക്ക് ഇരട്ട ഗോൾ; മാൽഡീവ്സിൽ ബെംഗളൂരുവിന് ജയം

എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഇന്ന് മാൽഡീവ്സിൽ വെച്ച നടന്ന പോരാട്ടത്തിൽ മാൽഡീവ്സ് ക്ലബ് ആയ ടി സി സ്പോർട്സിനെയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം.

ഒരു ഘട്ടത്തിൽ 2-0 എന്ന സ്കോറിന് വിജയം ഉറപ്പിച്ച് ഇരിക്കുകയായിരുന്ന ബെംഗളൂരുവിനെതിരെ വൻ തിരിച്ചുവരവാണ് ടി സി സ്പോർട്സ് നടത്തിയത്. രണ്ട് മിനുട്ടിനിടെ നേടിയ രണ്ടു ഗോളുകൾ ടി സി സ്പോർട്സിനെ ഒപ്പം എത്തിച്ചു. എന്നാൽ സെമ്പോയിയുടെ 20 വാര ദൂരത്തു നിന്നുള്ള 78ആം മിനുട്ടിലെ ഗോൾ ബെംഗളൂരുവിനെ വീണ്ടും ലീഡിൽ എത്തിക്കുകയായിരുന്നു.

വിജയ ഗോളും കളിയിലെ ആദ്യ ഗോളും സെമ്പോയ് ഹാവോകിപ് ആണ് നേടിയത്. എറിക് പാർതാലു ആണ് ബെംഗളൂരുവിന്റെ മറ്റൊരു സ്കോറർ. മത്സരത്തിന്റെ രണ്ടാം പാദം ഫെബ്രുവരി 20ന് ബെംഗളൂരുവിൽ വെച്ച് നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial