സംസ്ഥാന സബ് ജൂനിയർ പെൺകുട്ടിളുടെ ടീമിലേക്കുള്ള സെലക്ഷൻ

- Advertisement -

കേരള സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ കോച്ചിങ്ങ് ക്യാമ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് ജൂൺ 9ന് നടക്കും. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് ട്രയൽസ് നടക്കുക. താല്പര്യമുള്ള കുട്ടികൾ രാവിലെ 8മണിക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേരണം. ജനുവരി 1 2003നും 31 ഡിസംബർ 2005നും ഇടയിൽ ജനിച്ചവരെയാണ് സെലക്ഷനായി പരിഗണിക്കുന്നത്.

ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും ഒരു കോപ്പിയും, കളിക്കാനുള്ള കിറ്റ് എന്നിവ സെലക്ഷന് വരുമ്പോൾ കുട്ടികൾ കൊണ്ടു വരേണ്ടതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement