സെക്കൻഡ് ഡിവിഷൻ ലീഗിൽ എഫ് സി കേരളയ്ക്ക് തോൽവി, ഓസോൺ ഒന്നാമത്

സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ നിർണായക മത്സരത്തിൽ എഫ് സി കേരളയ്ക്ക് പരാജയം. ബെംഗളൂരുവിൽ നടന്ന ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസോൺ എഫ് സി കേരളയെ തോൽപ്പിച്ചത്. ഈ പരാജയത്തോടെ ഓസോൺ എഫ് സി കേരളയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി.

യോങ്ചാം സോൺ 47ആം മിനുട്ടിൽ നേടിയ ഗോളിലാണ് ഓസോൺ നിർണായകമായ മൂന്നു പോയന്റുകൾ ഉറപ്പിച്ചത്. ഏഴു മത്സരങ്ങൾ അവസാനിച്ചപ്പോൾ 17 പോയന്റാണ് ഒന്നാമതുള്ള ഓസോണിന് ഉള്ളത്. എട്ടു മത്സരങ്ങൾ കളിച്ച എഫ് സി കേരളയ്ക്ക് 16 പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial