സെക്കൻഡ് ഡിവിഷനിൽ സമനില

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗ് ഫൈനൽ റൗണ്ടിലെ ഇന്ന് നടന്ന മത്സരത്തിൽ ഓസോൺ എഫ് സിയും ഹിന്ദുസ്ഥാൻ എഫ് സിയും സമനിലയിൽ പിരിഞ്ഞു. നാലു ഗോളുകൾ പിറന്ന കളി 2-2 എന്ന സ്കോറിനാണ് അവസാനിച്ചത്. മലയാളി താരം സബീതിലൂടെ ഓസോൺ മത്സരത്തിന്റെ മൂന്നാമത്തെ മിനുട്ടിൽ തന്നെ മുന്നിൽ എത്തിയിരുന്നു. പക്ഷെ രണ്ട് മിനുട്ടുകൾക്കം തന്നെ കുശാന്ത് ചൗഹാനിലൂടെ ഗോൾ മടക്കി ഹിന്ദുസ്ഥാൻ ഒപ്പം എത്തി.

57ആം മിനുട്ടിൽ അശുതോഷ് ഹിന്ദുസ്ഥാന് കളിയിൽ ആദ്യമായി ലീഡ് നേടിക്കൊടുത്തു എങ്കിലും ഹിന്ദുസ്ഥാന്റെ ലീഡും നീണ്ടു നിന്നില്ല. റോബേർട്ടോ ഡിസൂസയിലൂടെ ഓസോൺ അർഹിച്ച സമനില നേടി. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 4 പോയന്റുമായി ഹിന്ദുസ്ഥാൻ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ഓസോണ് ഒരു പോയന്റെ ഉള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement