സെക്കൻഡ് ഡിവിഷൻ; കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വൻ ജയം. ഇന്ന് ഹൈദരബാദിൽ ഫതേജ് ഹൈദരബാദിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഷൈബർലോങ് നേടിയ ഇരട്ടഗോളുകളാണ് ഫതേഹ് ഹൈദരബാദിന്റെ ഡിഫൻസിനെ തകർത്തത്.

തുടക്കം മുതലെ ആധിപത്യം കാണിച്ച ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തിൽ 4-0 എന്ന സ്കോറിന് മുന്നിലായിരുന്നു. 14,74 മിനുട്ടുകളിലായിരുന്നു ഷൈബർലോങിന്റെ ഗോളുകൾ. സഹക് അബ്ദുല സമദും സുരജ് റാവതുമാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്. സഹലിന്റെ സെക്കൻഡ് ഡിവിഷൻ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. ജയത്തോടെ ഫതേഹ് ഹൈദരബാദിനെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ മൂന്നാമതെത്തി. ഇനി ഒരു മത്സരം മാത്രമെ ഗ്രൂപ്പിൽ അവസാനിക്കുന്നുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.