സെക്കൻഡ് ഡിവിഷനിൽ പോര് മുറുകുന്നു, ഐലീഗ് സ്ഥാനം ഹിന്ദുസ്ഥാനോ റിയൽ കാശ്മീരിനോ!

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ആര് ചാമ്പ്യന്മാരാകുമെന്ന് അറിയാൻ ഇനി ഒരൊറ്റ മത്സരത്തിന്റെ കാത്തിരിപ്പ്. ഇന്ന് ഫൈനൽ റൗണ്ടിൽ രണ്ടാം മത്സരവും കഴിഞ്ഞപ്പോൾ ഐലീഗിലേക്കുള്ള നേരിട്ട് യോഗ്യത എന്ന സ്വപ്നം രണ്ടെ രണ്ട് ടീമുകളിലേക്കായി ഒതുങ്ങി. റിയൽ കാശ്മീർ എഫ് സിയും ഹിന്ദിസ്ഥാൻ എഫ് സിയും. സെക്കൻഡ് ഡിവിഷൻ ഈ‌ സീസണിലെ അവസാന മത്സരത്തിൽ ഇരുവരുമാണ് മുഖാമുഖം വരേണ്ടത്. രണ്ട് ടീമിനും രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ നാലു പോയന്റ് വീതമാണ് ഉള്ളത്.

ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ TRAUവിനോട് ഇഞ്ച്വറി ടൈമിൽ സമനില പിടിച്ചതാണ് റിയൽ കാശ്മീരിന്റെ പ്രതീക്ഷ വർധിപ്പിച്ചതു TRAUന്റെ പ്രതീക്ഷ അവസാനിപ്പിച്ചതും. ഇഞ്ച്വറി ടൈമിൽ TRAU വഴങ്ങിയ ഓൺ ഗോൾ മത്സരം 2-2ൽ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ റിയൽ കാശ്മീരും ഹിന്ദുസ്ഥാനും ഒപ്പത്തിനൊപ്പം എത്തി. അവസാന രണ്ടു സ്ഥാനങ്ങളിൽ ഉള്ള ഓസോണിനും TRAUവുനും ഒരു പോയന്റ് വീതമാണ് ഉള്ളത്. അടുത്ത ഹിന്ദുസ്ഥാൻ റിയൽ കാശ്മീർ മത്സര വിജയികൾ ലീഗ് ചാമ്പ്യന്മാരാകും.

മത്സരം സമനില ആയാൽ ഗോൾ ഡിഫറൻസ് ഇരുവർക്കും തുല്യമാണ് എന്നതുകൊണ്ട് കൂടുതൽ ഗോളുകൾ അടിച്ച ആനുകൂല്യത്തിൽ റിയൽ കാശ്മീർ ചാമ്പ്യന്മാരാകും. അങ്ങനെ ആയാൽ കാശ്മീരിൽ നിന്നുള്ള ആദ്യ ഐലീഗ് ക്ലബായി മാറും റിയൽ കാശ്മീർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement