ഇന്ന് എഫ് സി കേരളയ്ക്ക് നിർണായകം, രക്ഷിക്കാൻ ബ്ലാസ്റ്റേഴ്സിനാകുമോ?

ഇന്ന് സെക്കൻഡ് ഡിവിഷം ഐലീഗിൽ എഫ് സി കേരളയ്ക്ക് നിർണായക പോരാട്ടമാണ്. കേരളത്തെ പ്രതിനിധീകരിച്ച് ഒരു ക്ലബ് സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്ന് അറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് എഫ് സി കേരള ഫതേഹ് ഹൈദരബാദിനെ നേരിടുമ്പോൾ വെറും ജയം മാത്രം പോര ഫൈനൽ റൗണ്ടിലേക്ക് എത്താൻ. ഒപ്പം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഓസോൺ എഫ് സിയെ കേരള ബ്ലാസ്റ്റേഴ്സ് തളയ്ക്കുക കൂടെ വേണം.

9 മത്സരങ്ങളിൽ 18 പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിൽ ഉള്ളത്. ഒന്നാമതും രണ്ടാമതും ഉള്ള എഫ് സി കേരളയ്ക്കും ഓസോണിനും 19 പോയന്റും. ഐ എസ് എൽ റിസേർവ് ടീമായത് കൊണ്ട് ഫൈനൽ റൗണ്ടിലേക്ക് എന്തായാലും ബ്ലാസ്റ്റേഴ്സിന് കടക്കാൻ കഴിയില്ലാ എങ്കിലും എഫ് സി കേരളയെ ഫൈനൽ റൗണ്ടിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.

ഹെഡ് ടു ഹെഡിൽ ഓസോണാണ് എഫ് സി കേരളക്കെതിരെ മുൻതൂക്കം എന്നതിനാൽ രണ്ടു ടീമുകളും ജയിച്ചാൽ ഓസോണാകും ഒന്നാം സ്ഥാനക്കാരാവുക. ഒരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക.

ഇന്ന് വൈകിട്ട് 4.15നാണ് രണ്ട് മത്സരവും. രണ്ട് കേരള ടീമുകൾക്കും എവേ മത്സരമാണ് ഇന്ന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial